July 27, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

പത്തനംതിട്ടയിൽ മകളെ പീഢിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും.

1 min read

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ ശാരീരിക, ലൈംഗിക പീഢനത്തിനിരയാക്കിയ പിതാവിന് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി 107 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ 5 വർഷം അധിക തടവിനും പ്രിൻസിപ്പൽ പോക്സോ ജഡ്ജ് ജയകുമാർ ജോൺ ശിക്ഷ വിധിച്ചു. കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി പിതാവിനോടൊപ്പം സ്വഭവനത്തിൽ താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്.

പെൺകുട്ടിയുടെ മാതാവ് നേരത്തെ പ്രതിയെ ഉപേക്ഷിച്ച് വീട് വിട്ടുപോയിരുന്നു. 2020 കാലയളവിൽ പെൺകുട്ടിയെ പിതാവ് അതിക്രൂരമായ ശാരീരിക, ലൈംഗികപീഢനത്തിനിരയാക്കുകയായിരുന്നു. പീഢനത്തിനിടയിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിങ്ങ് ബിറ്റ് കുത്തിയിറക്കുകയും ചെയ്തിരുന്നു. നിലവിളിച്ചു കൊണ്ട് പെൺകുട്ടി അയൽ വീട്ടിൽ ഒരു രാത്രി കഴിച്ചു കൂട്ടുകയും പിറ്റേന്ന് സ്കൂളിലെത്തി കരഞ്ഞു കൊണ്ടിരുന്ന കുട്ടിയോട് അദ്ധ്യാപികമാർ സംഭവം അന്വേഷിച്ചതിൽ വച്ചാണ് വിവരം പുറത്തറിഞ്ഞതും . തുടർന്ന് ചൈൽഡ് ലൈൻ മുഖേന പോലീസ് കേസെടുക്കുകയായിരുന്നു.

പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ച കോടതി ഇന്ത്യൻ പീനൽ കോഡിലെ 376 ലെ വിവിധ ഉപവകുപ്പുകൾ , പോക്സോ ആക്ട് 3, 4, 5, 6 എന്നിവയിലെ വിവിധ ഉപവകുപ്പുകൾ 75 ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം 107 വർഷം കഠിനതടവിനു ശിക്ഷിച്ചു എങ്കിലും ചിലവകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന ഉത്തരവിൻ പ്രകാരം പ്രതിയ്ക്ക് 67 വർഷം ശിക്ഷാകാലo അനുഭവിച്ചാൽ മതിയാകും . പിഴ തുക പെൺകുട്ടിയക്ക് നഷ്ടപരിഹാര ഇനത്തിൽ നൽകുന്നതിനും പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്. പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസ് പോലീസ് ഇൻസ്പെക്ടർ മാരായിരുന്ന എസ്. ന്യൂ മാൻ അന്വേഷണം നടത്തിക ജി.സുനിൽ അന്തിമ റിപ്പോർട്ട് സർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.