October 15, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

നടി മഞ്ജിമ മോഹൻ വിവാഹിതയായി

നടി മഞ്ജിമ മോഹൻ വിവാഹിതയായി. ചെന്നൈയിലായിരുന്നു വിവാഹം. നടൻ ഗൗതം കാർത്തിക്കാണ് വരൻ. 2019 ൽ ഇരുവരും അഭിനയിച്ച ദേവരാട്ടം മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.1997 ലെ കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ മഞ്ജിമ മോഹൻ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയ താരമായി വളർന്നത്. മയിൽപീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലെല്ലാം ബാലതാരമായി വേഷമിട്ട മഞ്ജിമ പിന്നീട് 2015 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫിയിലാണ് ആദ്യമായി നായികയായി എത്തുന്നത്.2016 ൽ ചിമ്പുവിനൊപ്പം അച്ചം എൻപത് മടമയട എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചേക്കേറിയ മഞ്ജിമ തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.