July 27, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

പത്തനംതിട്ട ഓമല്ലൂരിൽ സ്കൂട്ടർ യാത്രക്കാരി ടിപ്പർ ലോറിക്ക് അടിയിൽ പെട്ട് മരിച്ചു.

1 min read

പത്തനംതിട്ട ഓമല്ലൂരിൽ സ്കൂട്ടർ യാത്രക്കാരി ടിപ്പർ ലോറിക്ക് അടിയിൽ പെട്ട് മരിച്ചു. പൈവള്ളി ഭാഗം മയിരിക്കുന്നതിൽ നാൽപ്പത്തിമൂന്ന് വയസ്സുള്ള സജിതയാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. ചീക്കനാലിലേക്ക് അയൽവാസിയായ സൂസി യോടൊപ്പം പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ടിപ്പർ ലോറി തട്ടി നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് സജിത ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ സജിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.