കെ.എസ്.ആര്‍.ടി.സി യില്‍ നാളെ മുതല്‍ ശമ്ബളം വിതരണം ചെയ്യാനാകുമെന്ന് ഗതാഗത മന്ത്രി
1 min readനാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി യില്‍ ശമ്ബളം നല്‍കാന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത കൊണ്ടല്ല ശമ്ബളം മുടങ്ങിയത്. ആവശ്യമായ തുക ഓവര്‍ഡ്രാഫ്റ്റ് എടുത്ത് ശമ്ബളം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തവണ കെ.എസ്.ആര്‍.ടി.സിക്ക് ശമ്ബളമില്ലാത്ത വിഷുവും ഈസ്റ്ററുമാണ് ഉണ്ടായിരുന്നത്. 48 ദിവസങ്ങളോളമായി ജീവനക്കാര്‍ മാര്‍ച്ച് മാസത്തെ ശമ്ബളത്തിനായി കാത്തിരിപ്പ്
തുടങ്ങിയിട്ട്. ഏപ്രില്‍ പാതിപിന്നിട്ടും ഇതുവരെ ശമ്ബളം നല്‍കാന്‍ മാനേജ്‌മെന്റിന് കഴിഞ്ഞിട്ടില്ല.
ഇതിനിടെ ഇടത് തൊഴിലാളി സംഘടനായായ സിഐടിയു ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ കൂടി പ്രവര്‍ത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായത്. അധികാരം കിട്ടിയപ്പോള്‍ മന്ത്രി ജീവനക്കാര്‍ക്ക് എതിരെ രംഗത്തു വരികയാണെന്ന് കെഎസ്‌ആര്‍ടിഇ എ(സിഐടിയു) സംസ്ഥാന സെക്രട്ടറി ശാന്തകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു