July 27, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

യുക്രെയ്ന്‍ രക്ഷാദൗത്യം പൂര്‍ണ്ണമാകുന്നു; സുമിയില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോളണ്ടില്‍

1 min read

റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്‌നിലെ സുമിയില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോളണ്ട് അതിര്‍ത്തി കടന്നു.

ഇന്നലെ ലെവിവില്‍ നിന്നും ട്രെയ്‌നിലായിരുന്നു ഇവരെ പോളണ്ട് അതിര്‍ത്തിയില്‍ എത്തിച്ചത്. 649 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. ഇവരുടെ പാസ്പോര്‍ട്ട് പരിശോധന ട്രെയ്നില്‍ വെച്ച്‌ നടന്നു.

സുമിയില്‍ നിന്നും പോള്‍ട്ടോവയില്‍ എത്തിച്ച ശേഷമാണ് ട്രെയ്ന്‍ മാര്‍ഗം പോളണ്ട് അതിര്‍ത്തിയില്‍ എത്തിച്ചത്. ഇവരെ തിരിച്ചെത്തിക്കുന്നതോടെ രാജ്യത്തിന്റെ യുക്രെയ്ന്‍ രക്ഷാ ദൗത്യം പൂര്‍ത്തിയാകും. ഓപ്പറേഷന്‍ ഗംഗയിലുള്‍പ്പെട്ട അവസാന വിമാനം ഇന്ന് ന്യൂഡല്‍ഹിയില്‍ എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.