കൊച്ചിയിലെ സ്വകാര്യ ലോഡ്ജില്‍ വച്ച് മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസുകാരിയുടെ പിതാവിന് മര്‍ദ്ദനമേറ്റു
കൊച്ചിയിലെ സ്വകാര്യ ലോഡ്ജില്‍ വച്ച് മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസുകാരിയുടെ പിതാവിന് മര്‍ദ്ദനമേറ്റു.
കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവ് സജീവിനാണ് ഭാര്യയായ ഡിക്സിയുടെ വീടിന് അടുത്ത് വച്ച് മര്‍ദ്ദനമേറ്റത്.അമിത വേഗത്തില്‍ കാറോടിച്ചെത്തിയ ഇയാളെ നാട്ടുകാര്‍ തടയുകയും അസഭ്യവര്‍ഷം നടത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ചേര്‍ന്ന് ഇയാളെ കാറില്‍ കേറ്റിയിരുത്തിയെങ്കിലും സംഘര്‍ഷാവസ്ഥ അയഞ്ഞില്ല. നാട്ടുകാരും സജീവും തമ്മില്‍ പലവട്ടം വാക്കേറ്റമുണ്ടാക്കുകയും സജീവിന് നേരെ കൈയ്യേറ്റമുണ്ടാക്കുകയും ചെയ്തു. ഒടുവില്‍ സജീവ് എത്തിയ കാറിന്‍്റെ ചില്ല് നാട്ടുകാര്‍ അടിച്ചു പൊളിച്ചു.
നേരത്തെ നോറ മരിയയുടെ സംസ്കാരം വൈകിട്ട് അഞ്ചരയോടെ എറണാകുളം കറുകുറ്റി പള്ളിയില്‍ വച്ചു നടന്നു. മകളുടെ മരണവാര്‍ത്തയറിഞ്ഞ് ഡിക്സി വിദേശത്ത് നിന്നും എത്തിയിരുന്നു. സജീവിന്‍്റെ അമ്മ സിക്സിക്കും പ്രതിയായ ബിനോയിക്കും ഒപ്പം ഹോട്ടലിലുണ്ടായിരുന്ന നാല് വയസുകാരന്‍ മകനെ ഡിക്സിക്കും കുടുംബത്തിനും ഒപ്പം വിട്ടയച്ചതായി ശിശുക്ഷേമസമിതി അറിയിച്ചു.