July 27, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

കൈയൊപ്പിട്ട വഴികളുടെ പ്രകാശനം നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് നിര്‍വഹിച്ചു

1 min read

കടന്നു വന്ന വഴികളില്‍ മായാത്ത മുദ്രയും കൈയൊപ്പും ചാര്‍ത്തിയ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് ഡോ. ദിവ്യ എസ് അയ്യര്‍ ഐഎഎസ് എന്ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐഎഎസിന്റെ പുതിയ പുസ്തകം കൈയൊപ്പിട്ട വഴികളുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ജന്മ സിദ്ധമായി ലഭിക്കുന്ന ഒന്നാണ് പ്രതിഭ. ആ പ്രതിഭയെ വിജയിപ്പിക്കാന്‍ കഠിനാധ്വാനം വേണം. അത്തരത്തില്‍ വിജയിച്ച ഒരാളാണ് ഡോ. ദിവ്യ എസ് അയ്യര്‍.
ലളിത സുഭഗമായ നല്ല വാക്കുകള്‍ നിറഞ്ഞ സുഭാഷിതം പോലെ ആണ് ദിവ്യയുടെ പുതിയ പുസ്തകം. അനായാസമായ വായന ലഭ്യമാക്കുന്ന പുസ്തകത്തില്‍ അനുഭവങ്ങളുടെ സത്യസന്ധതയും ചിന്തയുടെ തെളിച്ചവും ഉണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. വനിതാ ദിനം തന്നെ പുസ്തക പ്രകാശനത്തിന് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. ആശയങ്ങളിലെ കര്‍പ്പൂര ദീപത്തിന്റെ തിളക്കവും വാക്കുകളിലെ കസ്തൂരിയുടെ ഗന്ധവും കൈമോശം വരാതെ എഴുത്തിന്റെ ലോകത്ത് വിരാജിക്കാന്‍ ദിവ്യക്ക് കഴിയട്ടെ എന്നും സ്പീക്കര്‍ ആശംസിച്ചു.
നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷില്‍ നിന്നും മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരന്‍ ബെന്യാമിന്‍ പുസ്തക പരിചയം നിര്‍വഹിച്ചു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കവിത ഗംഗാധരന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, അസി.കളക്ടര്‍ സന്ദീപ് കുമാര്‍, വനിത മാസികയുടെ അസി.എഡിറ്റര്‍ അജിത്ത് ഏബ്രഹാം, രവി ഡിസി, വിവിധ ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.