October 18, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

സിനിമയില്‍ നിന്ന് ഇടവേള, ലോക സഞ്ചാരത്തിന് അജിത്

സിനിമയില്‍നിന്ന് ഒന്നര വര്‍ഷത്തെ ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ അജിത് .

ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായ ലോക സഞ്ചാരത്തിനുവേണ്ടി ഇടവേളയെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.ബൈക്ക് റൈഡിങില്‍ താത്പര്യമുള്ള അജിത് സുഹൃത്തുക്കള്‍ക്കൊപ്പം ഏഴ് ഭൂഖണ്ഡങ്ങളിലും പര്യടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന തുണിവ് ആണ് അജിത്തിന്റെ പുതിയ ചിത്രം.

മഞ്ജു വാര്യര്‍ നായികയായ ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.ലൈക പ്രൊഡക്ഷന്റെ നിര്‍മിച്ച്‌ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജിത്തിന്റെ അടുത്ത സിനിമ. ഇത് പൂര്‍ത്തിയാക്കിയ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് തീരുമാനം. പുതിയ ചിത്രങ്ങള്‍ക്ക് താരം ഡേറ്റ് നല്‍കാത്തതിനാല്‍ അടുത്ത വര്‍ഷം തന്നെ ലോക സഞ്ചാരം ഉണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.