പത്തനംതിട്ട പ്രമാടത്തിന് സമീപം റോഡരുകിൽ ചാക്കിൽ നിറയെ നോട്ടുകളും തൊട്ടടുത്ത് സെറ്റ് സാരിയും കണ്ടെത്തി
1 min readപത്തനംതിട്ട പ്രമാടത്തിന് സമീപം റോഡരുകിൽ ചാക്കിൽ നിറയെ നോട്ടുകളും തൊട്ടടുത്ത് സെറ്റ് സാരിയും കണ്ടെത്തി. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ച് കൂടി. പോലീസും സ്ഥലത്തെത്തി. രാവിലെ എട്ട് മണിയോടെയാണ് തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴി തൊഴിലാളികൾ റോഡരുകിൽ ചാക്ക് കെട്ട് കണ്ടത്. ആദ്യം മാലിന്യം ആരോ ചാക്കിലാക്കി ഉപേക്ഷിച്ചു എന്നാണ് കരുതിയത്. അരികിൽ സെറ്റ് സാരി കണ്ടതോടെ സംശയമായി. ചാക്ക് തുറന്ന് നോക്കിയപ്പോഴാണ് നോട്ടുകളാണെന്ന് കണ്ടത്. സമീപത്തെ ആരാധനാലയങ്ങളിൽ ഉൾപ്പെടെ മോഷണം നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും നാട്ടുകാർക്കും ജനപ്രതിനിധികൾക്കും ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. അവസാനം സമീപവാസിയുടെ വാഹനത്തിൽ നിന്നും നഷ്ടപ്പെട്ടതാണ് ചാക്കും സാരിയുമെന്ന് വിവരം ലഭിച്ചു. പിന്നീടാണ് ജനം പിരിഞ്ഞ് പോയത്.