September 19, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

പത്തനംതിട്ട ജനറല്‍ ആശുപത്രി വികസനത്തിന് 45.91 കോടി: മന്ത്രി വീണാ ജോര്‍ജ്

1 min read

പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ രണ്ട് കെട്ടിങ്ങളുടെ നിര്‍മ്മാണത്തിന് 45.91 കോടി രൂപയുടെ അനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പുതിയ ഒപി ബ്ലോക്ക് നിര്‍മ്മാണത്തിനായി 22.16 കോടി രൂപയും ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മാണത്തിനായി 23.75 കോടി രൂപയുമാണ് അനുവദിച്ചത്. നബാര്‍ഡ് പദ്ധതി വഴിയാണ് ഒപി ബ്ലോക്ക് നിര്‍മ്മിക്കുന്നത്. ഈ പദ്ധതിയുടെ ടെന്‍ഡറിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒരു മാസത്തിനകം നിര്‍മ്മാണം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

എല്ലാ സ്‌പെഷ്യാലിറ്റി ഒപികള്‍, ഫാര്‍മസി, ലാബ് സൗകര്യം, വെയിറ്റിംഗ് ഏരിയ, രജിസ്‌ട്രേഷന്‍ എന്നീ സംവിധാനങ്ങളാണ് അത്യാധുനിക ഒപി ബ്ലോക്കില്‍ സജ്ജമാക്കുന്നത്.

ക്രിറ്റിക്കല്‍ കെയര്‍ ബ്ലോക്കില്‍ ട്രയേജ് സംവിധാനങ്ങളോട് കൂടിയ ആധുനിക അത്യാഹിത വിഭാഗം, ഐ.സി.യു, എച്ച്.ഡി.യു, ഐസോലേഷന്‍ വാര്‍ഡുകള്‍, ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന്‍ തീയറ്ററുകള്‍ എന്നീ സൗകര്യങ്ങളുണ്ടാകും. ഈ രണ്ടു കെട്ടിടങ്ങളും യാഥാര്‍ത്ഥ്യമാകുന്നതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ മുഖഛായ മാറുന്നതാണ്. ഇതിലൂടെ വലിയ സേവനങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.