July 24, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

കണമല ജംഗ്ഷൻ അടുത്ത് വാഹനാപകടം. അയ്യപ്പ ഭക്തർക്ക് പരിക്ക്

1 min read

ആർക്കോണത്ത് നിന്നുംപമ്പയിലേക്ക് വരികയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ചമിനി ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന ടെമ്പോ ട്രാവലറിലുംകാറിലും ഇടിച്ചതായിരുന്നു. ബസിലുണ്ടായിരുന്ന 4 അയ്യപ്പഭക്തർക്കും കാറിലുണ്ടായിരുന്ന രണ്ട് പേർക്കും പരിക്ക് പറ്റി. പരിക്കേറ്റവരെ ഫയർ ഫോഴ്സിൻ്റെയും അടുത്ത് ഉണ്ടായിരുന്ന മറ്റ് ആംബുലൻസുകളിലുമായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി .

അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കി ഫയർ ഫോഴ്സ് ഗതാഗതം പുനഃസ്ഥാപിച്ചു. ഇതിനായി ഫയർ ഫോഴ്സിൻ്റെ റിക്കവറി വാഹനവും, മോട്ടോർ വാഹന വകുപ്പിൻ്റെ ക്രെയിനും സ്ഥലത്ത് എത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടേമുക്കാലോടെ ആയിരുന്നു അപകടം. മിനി ബസ് ഡ്രൈവർ ഉറങ്ങിയത് ആണെന്നാണ് പ്രാഥമിക നിഗമനം. ഫയർ സ്റ്റേഷൻ ഓഫീസർ വാസിത്തിൻ്റെ നേതൃത്വത്തിൽ ആണ് രക്ഷാ പ്രവർത്തനം നടത്തിയത്. എരുമേലി, കാളകെട്ടി താത്കാലിക ഫയർ സ്റ്റേഷനുകളിൽ നിന്നും ഫയർ ഫോഴ്സ് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.